/kalakaumudi/media/post_banners/dc52edbadacc0fa052221b4db8151d682e63091d43842bd108eef603a23076bb.jpg)
ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.സൺറൈസേഴ്സ് നിരയിൽ മാറ്റമില്ല.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നത്.
അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലേയിംഗ് ഇലവനിലെത്തി.ഡുവാന്‍ ജോണ്‍സണ് പകരം ജേസന്‍ ബെഹന്‍ഡോര്‍ഫ് മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയതാണ് മറ്റൊരു മാറ്റം.ഐപിഎല്ലില്‍ തോറ്റു തുടങ്ങിയ മുംബൈ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
ആദ്യ രണ്ട് കളിയിലെ തോല്‍വിക്ക് ശേഷം പിന്നീടുള്ള രണ്ട് കളിയിൽ ജയിച്ച് ശക്തമായി തിരിച്ചുവന്ന മുംബൈ ആാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.നേര്‍ പോരാട്ടങ്ങളിൽ എന്നും ഒപ്പത്തിനൊപ്പമുള്ള രണ്ട് ടീമുകൾ മുഖാമുഖം വരുന്നുവെന്നതും ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകതയാണ്.