/kalakaumudi/media/post_banners/6807f5c23f1acfe3b0a31c4b779da85162ba5e5f29e3e098ace7f6397a90ca8e.jpg)
അബുദാബി: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ വിജയം സ്വന്തമാക്കി അയര്‍ലന്‍ഡ്. തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് വിരാമമിട്ട് അയര്‍ലന്‍ഡ് ആദ്യ ടെസ്റ്റ് മത്സരത്തില്‍ വിജയം കൈവരിച്ചു. അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് അയര്‍ലന്‍ഡ് അവരുടെ ചരിത്ര വിജയം സ്വന്തമാക്കി. മൂന്നാം ദിവസത്തെ അവസാന സെഷനില്‍ അയര്‍ലന്‍ഡ് 111 റണ്‍സിന്റെ ലക്ഷ്യത്തിലെത്തുമ്പോള്‍ 58 റണ്‍സുമായി ക്യാപ്റ്റന്‍ ആന്‍ഡി ബല്‍ബിര്‍ണി മുന്നില്‍ നിന്നു.
വെള്ളിയാഴ്ച രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന്‍ 134-3ന് 218ന് പുറത്തായി. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി 55 റണ്‍സെടുത്തപ്പോള്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 46 റണ്‍സ് നേടി. ക്രെയ്ഗ് യങ്, ബാരി മക്കാര്‍ത്തി എന്നിവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 2017ലാണ് അയര്‍ലന്‍ഡിന് ടെസ്റ്റ് പദവി ലഭിച്ചത്.2018ല്‍ പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ അയര്‍ലന്‍ഡ് പരാജയപ്പെട്ടിരുന്നു.