ബിസിസിഐ നടപടി; ഇഷാനിനും ശ്രേയസിനും വിലക്ക്, രാഹുലിനും സിറാജിനും ഗില്ലിനും സ്ഥാനകയറ്റം

ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും ബിസിസിഐയുടെ കേന്ദ്ര കരാറില്‍ നിന്നും വിലക്ക്.

author-image
Athira
New Update
ബിസിസിഐ നടപടി; ഇഷാനിനും ശ്രേയസിനും വിലക്ക്, രാഹുലിനും സിറാജിനും ഗില്ലിനും സ്ഥാനകയറ്റം

മുംബൈ: ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും ബിസിസിഐയുടെ കേന്ദ്ര കരാറില്‍ നിന്നും വിലക്ക്. ബിസിസിഐ നിര്‍ദേശം ലംഘിച്ചതിനെതിരെയാണ് ബിസിസിഐ നടപടി. ഇരുവരും ബിസിസിഐ നിര്‍ദേശിച്ച പ്രകാരം ആഭ്യന്തര ക്രിക്കറ്റും രഞ്ജി ട്രോഫി ക്രിക്കറ്റും കളിച്ചിരുന്നില്ല. കരാറില്‍ മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രേഡില്‍ തുടരും.

 

യശസ്വി ജയ്സ്വാള്‍, രജത് പടിദാര്‍ തുടങ്ങിയവര്‍ക്ക് ആദ്യമായി കോണ്‍ട്രാക്റ്റും ലഭിച്ചു. ഇരുവരും സിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ എന്നിവരെ കേന്ദ്ര കരാറില്‍ പരിഗണിച്ചില്ല. കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

നാല് ഗ്രേഡുകളിലായി തരംതിരിച്ച മുപ്പത് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ കൂടാതെ വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് എ+ ഗ്രേഡില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍.

 

പരുക്കിനെത്തുടര്‍ന്ന് അടുത്തിടെ നിരവധി കളികള്‍ നഷ്ടമായ രാഹുല്‍, സിറാജ്, ഗില്‍ എന്നിവരെ കൂടാതെ മുഹമ്മദ് ഷമി, ആര്‍ അശ്വിന്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ എ ഗ്രേഡിലാണ്. സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ബി ഗ്രേഡിലാണ്. എ+ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏഴ് കോടി രൂപ പ്രതിഫലം ലഭിക്കും. എയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടിയും ബിയിലെ താരങ്ങള്‍ക്ക് മൂന്ന് കോടിയുമാണ് പ്രതിഫലം. സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടിയാണ് പ്രതിഫലം.

 

 

 

sports news Latest News sports updates