തിരിച്ചുവരവിലും ഇഷാന്‍ കിഷന് നിരാശ; ടീമിന് 89 റണ്‍സിന്റെ തോല്‍വി

ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയ ഇഷാന്‍ കിഷന് കോര്‍പറേറ്റ് ടൂര്‍ണമെന്റില്‍ തിളങ്ങാനായില്ല.

author-image
Athira
New Update
തിരിച്ചുവരവിലും ഇഷാന്‍ കിഷന് നിരാശ; ടീമിന് 89 റണ്‍സിന്റെ തോല്‍വി

മുംബൈ: ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയ ഇഷാന്‍ കിഷന് കോര്‍പറേറ്റ് ടൂര്‍ണമെന്റില്‍ തിളങ്ങാനായില്ല. ഡി.വൈ. പാട്ടീല്‍ ട്വന്റി20 ടൂര്‍ണമെന്റിലാണ് ഇഷാന്‍ കിഷന്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം റിസര്‍വ് ബാങ്ക് ടീമിന്റെ ഓപ്പണിങ് ബാറ്ററായി കളിക്കാനിറങ്ങിയത്. ഇഷാന്‍ 12 പന്തില്‍ 19 റണ്‍സെടുത്തു പുറത്തായി. റൂട്ട് മൊബൈല്‍ ലിമിറ്റഡിനെതിരായ പോരാട്ടത്തില്‍ ഇഷാന്റെ ടീം 89 റണ്‍സിന്റെ തോല്‍വിയും ഏറ്റുവാങ്ങി.

മാക്‌സ്വെല്‍ സ്വാമിനാഥന്റെ പന്തില്‍ സച്ചിന്‍ ബോസ്‌ലെ ക്യാച്ച് ഇഷാന്‍ കിഷനെ പുറത്താക്കിയത്. ആദ്യം ബാറ്റു ചെയ്ത റൂട്ട് മൊബൈല്‍സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. റിസര്‍വ് ബാങ്ക് 16.3 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി. രണ്ടു ഫോറും ഒരു സിക്‌സും മാത്രമാണ് മത്സരത്തില്‍ ഇഷാന് നേടാന്‍ സാധിച്ചത്.

മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇഷാന്‍ കിഷന്‍ ഒരു ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ താരം കടുത്ത മാനസിക സമ്മര്‍ദം മൂലം അവധിയെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍.

കരാറിലുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രഞ്ജി ട്രോഫി കളിക്കാന്‍ ഇഷാന്‍ സമ്മതിച്ചില്ല. ബിസിസിഐയുടെ പുതിയ കരാറില്‍നിന്ന് ഇഷാന്‍ കിഷനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഡി.വൈ. പാട്ടീല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ താരം ഇറങ്ങിയത്.

sports news Latest News sports updates