നിര്‍ദ്ദേശം സ്വീകരിക്കാതെ ഇഷാന്‍ കിഷന്‍, ഇന്ത്യന്‍ ടീമില്‍ ഇഷാനിന്റെ ഭാവി അനിശ്ചിതത്തില്‍

കുറച്ച് ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഇഷാന്‍ കിഷന്‍.

author-image
Athira
New Update
നിര്‍ദ്ദേശം സ്വീകരിക്കാതെ ഇഷാന്‍ കിഷന്‍, ഇന്ത്യന്‍ ടീമില്‍ ഇഷാനിന്റെ ഭാവി അനിശ്ചിതത്തില്‍

കുറച്ച് ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഇഷാന്‍ കിഷന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്ക് ശേഷമാണ് ഇഷാന്‍ കിഷന്‍ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയത്. ഇതിന് ശേഷം അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ പേരുണ്ടായിരുന്നില്ല. ഇഷാന്‍ സെലക്ഷന് ലഭ്യമായിരുന്നില്ല. വിശ്രമം കഴിഞ്ഞാല്‍ ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ടീമിലേക്ക് തിരികെയെത്തും' എന്നും ഇന്ത്യ-അഫ്ഗാന്‍ ടി20 പരമ്പരയ്ക്ക് മുമ്പായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

രഞ്ജി ട്രോഫി ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാമെന്ന മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശം ഇതുവരെ സ്വീകരിക്കാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ഇഷാന്‍ കിഷന്‍ രഞ്ജി കളിക്കാന്‍ സജ്ജമെന്ന് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇഷാന്റെ പകരക്കാരനായി സഞ്ജു സാംസണ്‍ കൂടുതല്‍ അവസരം സെലക്ടര്‍മാര്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ടി20 ടീമിലേക്ക് മടങ്ങിയെത്തിയേതാടെ മുന്‍നിരയില്‍ ഇഷാന് ഇനി അവസരമുണ്ടാകില്ല. ട്വന്റി 20 വിക്കറ്റ് കീപ്പറായി സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മ്മയുമുണ്ടാകും എന്നത് കിഷന് വെല്ലുവിളിയാണ്.

 

 

 

news updates sports news Latest News