മഞ്ഞക്കടലാകാന്‍ കൊച്ചി; ഐഎസ്എല്‍ 10-ാം സീസണിന് 21 ന് കിക്കോഫ്, ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെതിരെ

ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കിക്കോഫ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും.

author-image
Priya
New Update
മഞ്ഞക്കടലാകാന്‍ കൊച്ചി; ഐഎസ്എല്‍ 10-ാം സീസണിന് 21 ന് കിക്കോഫ്,  ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെതിരെ

കൊച്ചി: ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കിക്കോഫ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും.

 

ഒന്‍പതാം സീസണില്‍ ബംഗളൂരുവുമായുള്ള മത്സരത്തിനിടെ കളിക്കാരെയും വിളിച്ച് കളംവിട്ടതിന് കോച്ച് ഇവാന്‍ വുകോമനോവിച്ച് വിലക്കിലാണ്. നാല് കളി കഴിഞ്ഞ് മാത്രമേ അദ്ദേഹം തിരിച്ചെത്തുകയുള്ളൂ.

സഹപരിശീലകന്‍ ഫ്രാങ്ക് ദായുവെനാണ് താല്‍ക്കാലിക ചുമതല.

ഇത്തവണ വലിയ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. ടീമിലെ 29 അംഗങ്ങളില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. അഡ്രിയാന്‍ ലൂണ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍. മുന്നേറ്റക്കാരന്‍ ഗ്രീസിന്റെ ഡയമന്റാകോസാണ് മറ്റൊരു സുപ്രധാനതാരം. ഇവര്‍ അടക്കം ആറ് വിദേശ താരങ്ങളാണ് ടീമിലുള്ളത്. രാഹുല്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ നിധീഷ്, വിബിന്‍ മോഹനന്‍, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്മന്‍ എന്നിവരാണ് ടീമിലെ മലയാളികള്‍.

ഈ സീസണിലെ മത്സരങ്ങളിലെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 8 മണിക്ക് മത്സരങ്ങള്‍ തുടങ്ങും. രണ്ട് മത്സരമുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകുന്നേരം 5.30ന് ആരംഭിക്കും. 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ്‌സി ആണ് ഐ എസ് എല്ലില്‍ പുതുമുഖ ടീം.

 

 

 

Kerala Blasters isl bengaluru fc