/kalakaumudi/media/post_banners/72ab114d5e5fafd1234d052d249292d0a8e31f34a66d2e9fc1a8904b83156b27.jpg)
കൊച്ചി; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ജനുവരി 31ന് ആരംഭിക്കും.
ജംഷഡ്പുര്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ആദ്യ മത്സരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം ഒഡീഷയ്‌ക്കെതിരെയാണ്. ഭുവനേശ്വറിലാണ് ആദ്യ മത്സരം.
സീസണില്‍ 4 ഹോം മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യ മത്സരം 12 നാണ്. പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ രാത്രി 7.30നു തുടങ്ങും.
2 മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യമത്സരം വൈകിട്ട് 5നു തുടങ്ങും. ഏപ്രില്‍ 14നു ഗോവ ചെന്നൈയിന്‍ പോരാട്ടത്തോടെയാണു 10ാം പതിപ്പിലെ ലീഗ് റൗണ്ടിനു ഫൈനല്‍ വിസില്‍. പ്ലേ ഓഫ്, നോക്കൗട്ട് മത്സരങ്ങളുടെ തീയതി പിന്നീടു പ്രഖ്യാപിക്കും.