ഗോള്‍... ഗോള്‍... ഗോള്‍... കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില

By Web Desk.29 11 2023

imran-azhar

 

 

കൊച്ചി: ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനും ചെന്നൈ എഫ്‌സിക്കും സമനില. ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി. സീസണില്‍ ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണ്.

 

17 പോയിന്റുകളുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 16 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്.

 

ദിമിത്രിയോസ് ഡയമെന്റകോസ് (11ാം മിനിറ്റില്‍ പെനല്‍റ്റി, 60), ക്വാമെ പെപ്ര (38) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ജോര്‍ദാന്‍ മറിയും (13 പെനല്‍റ്റി, 24), റഹീം അലി (1) യുമാണ് ചെന്നൈയിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

 

ഡിസംബര്‍ മൂന്നിന് എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

 

 

OTHER SECTIONS