ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ലൂക്ക അന്തരിച്ചു

മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ലൂക്ക വിയാലി അന്തരിച്ചു. ആറുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു.

author-image
Shyma Mohan
New Update
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ലൂക്ക അന്തരിച്ചു

റോം: മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ലൂക്ക വിയാലി അന്തരിച്ചു. 58 വയസ്സായിരുന്നു. ആറുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു.

ഇറ്റലിയുടെയും ചെല്‍സിയുടെയും സ്‌ട്രൈക്കറായിരുന്ന ജിയാന്‍ലൂക്ക 59 മത്സരങ്ങളില്‍ രാജ്യത്തായി ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 1986ലെയും 90ലെയും ലോകകപ്പ് ടീമുകളില്‍ ഇടംനേടിയ താരം ഇറ്റലിക്കായി 16 ഗോളുകള്‍ നേടിയിട്ടുണ്ട്. 1996ല്‍ ചെല്‍സിയില്‍ ചേരുന്നതിന് മുമ്പ് യുവന്റന്‍സിനൊപ്പം ചേര്‍ന്ന താരം ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. 98ല്‍ പ്ലെയര്‍ - മാനേജര്‍ റോളിലാണ് ജിയാന്‍ലൂക്ക ചെല്‍സിയില്‍ കളിച്ചത്.

italian footballer gianluca