ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ്; ഐവറി കോസ്റ്റിന് വിജയാഘോഷം

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ആതിഥേയരായ ഐവറി കോസ്റ്റിന് ഉദ്ഘാടന മത്സരത്തില്‍ തന്നെ വിജയത്തിളക്കം.

author-image
Athira
New Update
ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ്;  ഐവറി കോസ്റ്റിന് വിജയാഘോഷം

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ആതിഥേയരായ ഐവറി കോസ്റ്റിന് ഉദ്ഘാടന മത്സരത്തില്‍ തന്നെ വിജയത്തിളക്കം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐവറി കോസ്റ്റ് ഗിനി ബിസൗവിനെ തോല്‍പ്പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ടൂര്‍ണമെന്റില്‍ ഐവറി കോസ്റ്റിനെതിരെ ആദ്യ ഗോള്‍ സെക്കോ ഫൊഫാന വീഴ്ത്തി. 58-ാം മിനിറ്റിലെ ഗോളില്‍ ആധികാരിക വിജയം സ്വന്തമാക്കി ഐവറി കോസ്റ്റ്.

മത്സരതുടക്കത്തില്‍ തന്നെ ഐവറി കോസ്റ്റിനെതിരെ ഗോള്‍ വീണെങ്കിലും 58ാം മിനിറ്റില്‍ ജീന്‍-ഫിലിപ്പ് ക്രാസോയും വലചലിപ്പിച്ചതോടെ ഐവറി കോസ്റ്റ് ലീഡ് ഇരട്ടിയാക്കി. ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സില്‍ ഐവറി കോസ്റ്റിന് പരാജയം അറിയാതെ വിജയമാഘോഷിക്കാന്‍ കഴിഞ്ഞു. വ്യാഴാഴ്ച നടക്കുന്ന അടുത്ത മാച്ചില്‍ ഐവറി കോസ്റ്റ് നൈജീരിയയുമായി ഏറ്റുമുട്ടും.

 

 

sports updates sports news Latest News