ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായി 'വീണ്ടും' ജയ് ഷാ

ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) പ്രസിഡന്റായി തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുത്തു.

author-image
Athira
New Update
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായി 'വീണ്ടും' ജയ് ഷാ

ബാലി; ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) പ്രസിഡന്റായി തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുത്തു. ഇന്‍ഡൊനേഷ്യയിലെ ബാലിയില്‍ നടന്ന എസിസി വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വയുടെ നിര്‍ദേശത്തിന് മറ്റംഗങ്ങളും അംഗീകരിച്ചു.

2021 ജനുവരിയിലാണ് ജയ് ഷാ ആദ്യമായി എസിസിയില്‍ എത്തിയത്. 2022ലും 2023ലും ഏഷ്യാകപ്പ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചത് ജയ് ഷായുടെ നേതൃത്വത്തിലായിരുന്നു. 2022ല്‍ ട്വന്റി20 ഫോര്‍മാറ്റിലും 2023ല്‍ ഏകദിന ഫോര്‍മാറ്റിലുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. എസിസി അംഗങ്ങളെ നന്ദി അറിയിച്ച ജയ് ഷാ ക്രിക്കറ്റിനെ കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും പറഞ്ഞു.

news updates sports news Latest News