/kalakaumudi/media/post_banners/c408c7cfa1d4309068c320510f5be45947add4022d0d3d93e750587129f9b3f0.jpg)
ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്ലയര്‍ ഓഫ് ദി സീരീസ് ആയ യശസ്വി ജയ്‌സ്വാള്‍ വ്യക്തിഗത നേട്ടങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ടീമിനൊപ്പം വിജയങ്ങള്‍ നേടാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ശനിയാഴ്ച അഞ്ചാം ടെസ്റ്റ് വിജയിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ജയ്‌സ്വാള്‍.
'ഞാന്‍ ഈ പരമ്പര ശരിക്കും ആസ്വദിച്ചു. ഇത് ഒരുപാട് അനുഭവങ്ങള്‍ നല്‍കുന്നു, എന്റെ ഷോട്ടുകള്‍ കളിക്കാന്‍ ആണ് ഞാന്‍ ശ്രമിച്ചത്, ഒരോ ബൗളറെയും അറ്റാക്ക് ചെയ്യാന്‍ തീരുമാനിച്ചു, അതായിരുന്നു എന്റെ ലക്ഷ്യം.'' ജയ്സ്വാള്‍ പറഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ 5 മത്സരങ്ങളില്‍ നിന്ന് 89 ശരാശരിയില്‍ 712 റണ്‍സ് നേടാന്‍ ജയ്സ്വാളിനായിരുന്നു. പരമ്പരയ്ക്കിടെ 26 സിക്സറുകള്‍ അടിച്ച് റെക്കോര്‍ഡും