മികച്ച പുരുഷ താരം; ജയ്‌സ്വാളിന് ഐസിസി പുരസ്‌കാരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് ഐസിസി പുരസ്‌കാരം.

author-image
Athira
New Update
മികച്ച പുരുഷ താരം; ജയ്‌സ്വാളിന് ഐസിസി പുരസ്‌കാരം

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് ഐസിസി പുരസ്‌കാരം. ജയ്സ്വാള്‍ ഫെബ്രുവരി മാസത്തെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി അവാര്‍ഡാണ് നേടിയത്. ഫെബ്രുവരി മാസം ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്ന് ടെസ്റ്റുകളില്‍ 112 ബാറ്റിംഗ് 560 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിനെതിരെ പ്രകടനം പുറത്തെടുക്കാന്‍ മറ്റ് പുരുഷ താരങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞില്ല.

22-ാം വയസിലാണ് താരം ഐസിസി പുരസ്‌കാരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ശേഷം ടീം ഇന്ത്യ ശക്തമായി തിരിച്ചെത്തിയത് ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ കരുത്തിലായിരുന്നു. പരമ്പര 4-1നാണ് ഇന്ത്യ വിജയിച്ചത്.

ഇതില്‍ ഫെബ്രുവരിയില്‍ നടന്ന വിശാഖപട്ടണം, രാജ്കോട്ട് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി ജയ്സ്വാള്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 9 ഇന്നിംഗ്‌സുകളില്‍ 89 ശരാശരിയോടെ 712 റണ്‍സ് ജയ്സ്വാള്‍ നേടി. പരമ്പരയിലാകെ 68 ഫോറും 26 സിക്സും യശസ്വി ജയ്സ്വാള്‍ നേടി.

sports news Latest News sports updates