/kalakaumudi/media/post_banners/e20dbb0c647ff94b605e17a6ad6640f5085aff18b1f4efccc7e320eabe61cfb5.jpg)
ദുബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ ബാറ്റര്‍മാരുടെ റാങ്കിംഗില്‍ കുതിച്ച് ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.
രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പുറത്താകാതെ 214 റണ്‍സ് നേടിയതിന് ശേഷം ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.
29-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ജയ്‌സ്വാള്‍ 15-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ജയ്‌സ്വാളിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 12-ാം സ്ഥാനത്തെത്തി. ശുഭ്മാന്‍ ഗില്ല് 35-ാം സ്ഥാനവും നേടി.