/kalakaumudi/media/post_banners/bfc0e01b0d23e2cf7d7df659b8c2d687d825cdfb282bc4330da4571abd6ead3a.jpg)
മെല്‍ബണ്‍: ഓസ്ട്രേലിയ ഓപ്പണിന്റെ പുരുഷ സിംഗിള്‍സിന്റെ വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ പുറത്താക്കി യാനിക് സിന്നര്‍ ചരിത്രം തിരുത്തി. സിന്നറുടെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ജോക്കോവിച്ച് തന്റെ 25-ാം കിരീടം നേടുന്നതില്‍ പരാജയപ്പെട്ടു. ആറ് വര്‍ഷത്തിന് ശേഷമാണ് ലോക ഒന്നാം നമ്പര്‍ താരം തോല്‍വി അറിയുന്നത്.
ആദ്യ രണ്ട് സെറ്റുകള്‍ 6-1, 6-2ന് അനായാസമായി നേടിയ ഇറ്റാലിയന്‍ താരം മൂന്നാം സെറ്റ് 6-7ന് നഷ്ടപ്പെടുത്തി. നാലാം സെറ്റില്‍ ഇറ്റാലിയന്‍ താരത്തിന്റെ തിരിച്ചുവരവായിരുന്നു. 6-3 എന്ന സ്‌കോര്‍ലൈനിലൂടെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 6-1, 6-2, 6-7(68), 63.
മൂന്നാം സെറ്റില്‍ ജോക്കോവിച്ച് തന്റെ താളം വീണ്ടെടുത്തതെങ്കിലും യാനിക് സിന്നറിനെ മറികടക്കാനായില്ല. ഇത്തവണ സിന്നറും ജോക്കോവിച്ചും തമ്മില്‍ കടുത്ത പോരാട്ടം തന്നെ ഉണ്ടായി. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ മൂന്നാം സീഡ് ഡാനില്‍ മെദ്വദേവ് ആറാം സീഡ് അലക്സാണ്ടര്‍ സ്വെരേവിനെ നേരിടും.