ഡേവിസ് കപ്പ് 2023: നൊവാക് ജോക്കോവിച്ചിനെ വീഴ്ത്ത് ഇറ്റലി ഫൈനലില്‍

By Greeshma Rakesh.26 11 2023

imran-azhar

 

 

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് 2023-ല്‍ സെര്‍ബിയയെ വീഴ്ത്തി ഇറ്റലി ഫൈനലിലേക്ക്.ശനിയാഴ്ച മലാഗയില്‍ നടന്ന മത്സരത്തില്‍ 2-1 നാണ് ഇറ്റലി സെര്‍ബിയയെ പരാജയപ്പെടുത്തിയത്.

 

ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ രണ്ട് തവണ തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ ജാനിക് സിന്നര്‍ ഇറ്റലിയെ ഫൈനലിലെത്തിച്ചത്.1976ല്‍ ആദ്യമായി ട്രോഫി നേടിയ ഇറ്റലി ഞായറാഴ്ച 28 തവണ ജേതാക്കളായ ഓസ്ട്രേലിയയെയാണ് നേരിടുന്നത്.

 

11 ദിവസത്തിനിടെ നാല് മത്സരങ്ങളില്‍ മൂന്ന് തവണ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയ സിന്നര്‍, രണ്ടാം സിംഗിള്‍സ് പരന്രയില്‍ 6-2, 2-6, 7-5 എന്ന സ്‌കോറിന് 24 ഗ്രാന്‍ഡ് സ്ലാം ജേതാവിനെ പരാജയപ്പെടുത്തി ഇറ്റലി സമനിലയിലെത്തി.ഫൈനല്‍ ഡബിള്‍സില്‍ 6-3, 6-4 എന്ന സ്‌കോറിന് ജോക്കോവിച്ച്-മിയോമിര്‍ കെക്മാനോവിച്ച് സഖ്യത്തെ പരാജയപ്പെടുത്തി സിന്നറും ലോറെന്‍സോ സോനെഗോയും ജയം ഉറപ്പിക്കുകയായിരുന്നു.

OTHER SECTIONS