ചരിത്രം രചിച്ച് ബൂമ്ര; ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര.

author-image
Athira
New Update
ചരിത്രം രചിച്ച് ബൂമ്ര; ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ബൂമ്ര. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ 9/91 എന്ന മികച്ച ബൗളിംഗ് പ്രകടനം ആണ് ബുംറയെ ടെസ്റ്റില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിച്ചത്.

ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ബഹുമതി നേടുകയും ചെയ്തിരുന്നു. പുതിയ റാങ്കിങ്ങ് പ്രകാരം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അശ്വിന്‍ മൂന്നാം സ്ഥാനത്തായി, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയാണ് രണ്ടാം സ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചതോടെ താരത്തിന്റെ പോയിന്റ് 881 ആയി ഉയര്‍ന്നു. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകളടക്കം വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യ ഒന്‍പതു വിക്കറ്റ് വീഴ്ത്തിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ബുമ്ര ഇപ്പോള്‍ തന്നെ 15 വിക്കറ്റുകള്‍ സ്വന്തമാക്കി. 

 

sports news Latest News sports updates