ധരംശാലയിലെ അഞ്ചാം ടെസ്റ്റില്‍ ബുംറ മടങ്ങിയെത്തും

നാലാം ടെസ്റ്റില്‍ ഇല്ലാതിരുന്ന പേസര്‍ ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റില്‍ മടങ്ങിയെത്തുമെന്നാണ് സൂചന.

author-image
Athira
New Update
ധരംശാലയിലെ അഞ്ചാം ടെസ്റ്റില്‍ ബുംറ മടങ്ങിയെത്തും

ധരംശാല: നാലാം ടെസ്റ്റില്‍ ഇല്ലാതിരുന്ന പേസര്‍ ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. നാലാം ടെസ്റ്റില്‍ ജോലി ഭാരം കുറക്കുന്നതിനായി ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. സിറാജിനും സമാനമായി വിശ്രമം നല്‍കിയിരുന്നു. ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബുമ്രയും സിറാജും ഒരുമിച്ച് ഇറങ്ങിയേക്കും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കിയ ഇന്ത്യ അവസാന ടെസ്റ്റിലും വിജയിക്കാനാകും ശ്രമിക്കുക. ആദ്യ മൂന്ന് ടെറ്റ്‌സുകളില്‍ നിന്ന് 17 വിക്കറ്റ് ബുമ്ര വീഴ്ത്തിയിട്ടുണ്ട്. ബുമ്രക്ക് പകരം എത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആകാശ്ദീപ് സ്‌ക്വാഡില്‍ നിന്ന് പുറത്തായേക്കും.

റാഞ്ചിയിലെ നാലാം ടെസ്റ്റിന് ശേഷം ടീം ഇന്ത്യക്ക് ഇടവേളയാണ്. മാര്‍ച്ച് രണ്ടിന് ചണ്ഡീഗഢില്‍ കൂടിച്ചേരണം എന്നാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് 28 റണ്‍സിന് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റിനും വിജയിച്ച് രോഹിത് ശര്‍മ്മയും സംഘവും പരമ്പര നേടുകയായിരുന്നു. ടെസ്റ്റ് പരമ്പരയുടെ ഉയര്‍ച്ചയില്‍ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ജസ്പ്രീത് ബുമ്ര.

 

 

sports news Latest News sports updates