/kalakaumudi/media/post_banners/8b9f77dfc0ee0391f4341b36065b9a709a1daad103a6d79c1717998a57d13455.jpg)
ന്യൂസിലന്റിനെതിരെ വ്യാഴാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടന്ന ലോകകപ്പ് ഉദ്ഘടനമത്സരത്തിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താനായില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലാറിനു തോന്നി. പ്രകടനത്തിന്റെ നിലവാരം തന്നെ ആശ്ചര്യപെടുത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹം ടീമിന് അനുകൂലമായാണ് സംസാരിച്ചത്.
'ഞങ്ങൾ റോബോർട്ടുകളല്ല, ചിലപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഞങ്ങൾക്ക് കളിക്കാൻ സാധിക്കണമെന്നില്ല.പക്ഷെ എല്ലാവരും നാളായി തയ്യാറെടുക്കുന്നുണ്ട്. ഞാൻ പറഞ്ഞത് പോലെ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താനായില്ല, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഞങ്ങൾ അൽപ്പം ഉയരം കുറഞ്ഞവരായതു കൊണ്ട് തന്നെ എതിർ ടീം നന്നായി കളിക്കുന്നു. ബാറ്റിംഗ് പ്രകടനത്തെ വിശകലനം ചെയ്ത്' അദ്ദേഹം പറഞ്ഞു.
തോൽവി ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ അസാന്നിധ്യം കാരണമാണോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു ' അങ്ങനെ ഒന്നുമില്ല, ബെൻ നല്ല ഒരു കളിക്കാരനാണ്. പക്ഷെ ഞങ്ങളുടെ ടീമിൽ ഇപ്പോൾ അത് നികത്താൻ തക്കവീതം നല്ല കളിക്കാരുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
