സീസണൊടുവില്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ വിടാനൊരുങ്ങുന്നു

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ക്ലബ് വിടുന്നു.

author-image
Athira
New Update
സീസണൊടുവില്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ വിടാനൊരുങ്ങുന്നു

 

ലണ്ടന്‍; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ക്ലബ് വിടുന്നു. നിലവിലെ സീസണിനു ശേഷം ക്ലബ്ബ് വിടുമെന്നാണ് ക്ലോപ്പിന്റെ നിലപാട്. ലിവര്‍പൂള്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ക്ലോപ്പ് അഭിപ്രായം വ്യക്തമാക്കിയത്. ക്ലബ്ബ് വിടുന്ന കാര്യം കഴിഞ്ഞ നവംബറില്‍ തന്നെ ലിവര്‍പൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതായി ക്ലോപ്പ് പറഞ്ഞു. ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2015ല്‍ ലിവര്‍പൂളിലെത്തിയ ക്ലോപ്പ് ചാമ്പ്യന്‍സ് ലീഗ് അടക്കം 6 കിരീടങ്ങളാണ് നേടിയിട്ടുള്ളത്.

2018ലും 2022 ലും ടീം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചു. ഇംഗ്ലിഷ് ക്ലബ്ബ് വിട്ടാല്‍ എങ്ങോട്ടാണു പോകുകയെന്ന് ക്ലോപ്പ് വ്യക്തമാക്കിയിട്ടില്ല. ക്ലോപ്പിനു കീഴില്‍ ലിവര്‍പൂള്‍ ഫിഫ ക്ലബ്ബ് ലോകകപ്പ്, എഫ്എ കപ്പ്, ലീഗ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, എഫ്എ കമ്യൂണിറ്റി ഷീല്‍ഡ് എന്നിവയും വിജയിച്ചിട്ടുണ്ട്.

'ഈ സീസണൊടുവില്‍ ക്ലബ് വിടും. ഇതൊരു ഞെട്ടലായിരിക്കുമെന്നറിയാം. പക്ഷേ, കരുത്ത് ചോര്‍ന്നുപോവുകയാണ്. കഴിഞ്ഞ നവംബറില്‍ തന്നെ ഇക്കാര്യം ക്ലബ് ഉടമകളെ അറിയിച്ചിരുന്നു. മറ്റൊരു ക്ലബിനെ പരിശീലിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്ല. പക്ഷേ, ഒരിക്കലും മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബിനെ ഇനി പരിശീലിപ്പിക്കില്ല.' ക്ലോപ്പ് പ്രതികരിച്ചു.

football sports news Latest News news updates