രാഹുലിന്റെ പരിക്ക് ഭേദമായില്ല; മൂന്നാം ടെസ്റ്റ് നഷ്ടമാകും, പകരം എത്തുക മലയാളി താരം

രുക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍.രാഹുലിന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റും നഷ്ടമായേക്കും.

author-image
anu
New Update
രാഹുലിന്റെ പരിക്ക് ഭേദമായില്ല; മൂന്നാം ടെസ്റ്റ് നഷ്ടമാകും, പകരം എത്തുക മലയാളി താരം

 

രാജ്‌കോട്ട്: പരുക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍.രാഹുലിന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റും നഷ്ടമായേക്കും. പരുക്കിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്നു വിട്ടുനിന്ന രാഹുലിനെയും രവീന്ദ്ര ജഡേജയെയും അടുത്ത 3 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നു.

ജഡേജ രാജ്‌കോട്ടിലെത്തി ടീമിനൊപ്പം ചേര്‍ന്നു. കാലിലെ പരുക്ക് ഭേദമാകാത്തതിനാല്‍ രാഹുല്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് സൂചന. രാഹുലിനു പകരക്കാരനായി മലയാളി താരം ദേവ്ദത്ത് പടിക്കലിന് ടീമില്‍ അവസരം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ രഞ്ജി സീസണില്‍ 3 സെഞ്ച്വറികളുമായി ദേവ്ദത്ത് ഫോം തെളിയിച്ചിരുന്നു.

15ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി കെ.എസ്.ഭരത്തിനു പകരം അരങ്ങേറ്റക്കാരന്‍ ധ്രുവ് ജുറെലിനും അവസരം നല്‍കിയേക്കും. ഇംഗ്ലണ്ട് ടീമും തിങ്കളാഴ്ച രാജ്കോട്ടിലെത്തി. രണ്ടാം ടെസ്റ്റിനുശേഷം പ്രീ സീസണ്‍ ബേസ് ക്യാംപായ അബുദാബിയിലേക്കു പോയ ഇംഗ്ലണ്ട് ടീം കഴിഞ്ഞ ഒരാഴ്ച അവിടെയാണ് പരിശീലിച്ചിരുന്നത്.

cricket sports Latest News