കലിംഗ സൂപ്പര്‍ കപ്പ്; 12 വര്‍ഷത്തിനുശേഷം ഈസ്റ്റ് ബംഗാളിന് വിജയം

കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ മത്സരത്തില്‍ ഒഡീഷ എഫ്‌സിയ്‌ക്കെതിരെ ഈസ്റ്റ് ബംഗാളിന് വിജയം.

author-image
Athira
New Update
കലിംഗ സൂപ്പര്‍ കപ്പ്; 12 വര്‍ഷത്തിനുശേഷം ഈസ്റ്റ് ബംഗാളിന് വിജയം

 

ഭുവനേശ്വര്‍; കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ മത്സരത്തില്‍ ഒഡീഷ എഫ്‌സിയ്‌ക്കെതിരെ ഈസ്റ്റ് ബംഗാളിന് വിജയം. 3-2 നാണ് ഒഡീഷ എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. ഈസ്റ്റ് ബംഗാള്‍ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 പ്രിലിമിനറി ഘട്ടത്തിലേക്കും യോഗ്യത നേടി. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍, 111ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ക്ലീറ്റന്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.

ഈസ്റ്റ് ബംഗാളിനായി 51ാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറും 62ാം മിനിറ്റില്‍ സോള്‍ ക്രെസ്‌പോയും ഗോള്‍ നേടി. ഡിയേഗോ മൗറീഷ്യോയും അഹമ്മദ് ജാഹുവും ഒഡീഷയ്ക്കായി ലക്ഷ്യം കണ്ടു. 69ാം മിനിറ്റില്‍ ഒഡീഷ താരം മുര്‍ത്താദ ഫോളും ഇന്‍ജറി ടൈമില്‍ ഈസ്റ്റ് ബംഗാള്‍ താരം സൗവികും പുറത്തായി. ഈസ്റ്റ് ബംഗാള്‍ 12 വര്‍ഷത്തിനു ശേഷമാണ് ട്രോഫി സ്വന്തമാക്കിയത്.

sports updates sports news Latest News