കലിംഗ സൂപ്പര്‍ കപ്പ്; വിജയമുറപ്പിക്കാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്

കലിംഗ സൂപ്പര്‍ കപ്പ് മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് തിങ്കളാഴ്ച കളിക്കളത്തിലേക്കിറങ്ങുന്നു.

author-image
Athira
New Update
കലിംഗ സൂപ്പര്‍ കപ്പ്; വിജയമുറപ്പിക്കാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്

കലിംഗ സൂപ്പര്‍ കപ്പ് മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് തിങ്കളാഴ്ച കളിക്കളത്തിലേക്കിറങ്ങുന്നു. കിക്കോഫ് രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ആദ്യ മത്സരത്തില്‍, ഐ ലീഗ് ക്ലബ് ഷില്ലോങ് ലജോങ് എഫ്‌സിയെ 3-1 ന് തോല്‍പ്പിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1നു കീഴടക്കിയ ജംഷഡ്പൂരും ടൂര്‍ണമെന്റിലെ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വമ്പന്മാര്‍ക്കെതിരെ ശക്തമായി പോരാടാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം.

പ്രതിരോധ-മധ്യ-മുന്നേറ്റ നിരയെല്ലാം ഇണങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് ഗുണമാകുന്നത്. അവസരത്തിനൊത്ത് ഉജ്ജ്വലഫോമിലേക്കുയര്‍ന്ന ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷും ടീമിന് മുതല്‍ക്കൂട്ടാണ്. വിദേശതാരങ്ങളായ ക്വാമി പെപ്രയും ഡെയ്സുക് സകായിയുമാണ് കഴിഞ്ഞകളിയിലെ താരങ്ങള്‍. ഇരട്ടഗോളോടെ പെപ്രയും മികച്ച പിന്തുണയോടെ ഡെയ്സുക് സകായിയും കളിച്ചത് ബ്ലാസ്റ്റേഴ്സില്‍ ചലനങ്ങളുണ്ടാക്കി. മുഹമ്മദ് അയ്മനും ലജോങ്ങിനെതിരേ ഗോളടിച്ചിരുന്നു.

'ഇന്ത്യയിലെ ഏറ്റവും മികച്ച ടീമാണ് ബ്ലാസ്‌റ്റേഴ്‌സ് തദ്ദേശ-വിദേശ താരങ്ങളുടെ മികച്ച നിരയാണ് അവര്‍ക്കുള്ളത്. ടീമെന്ന നിലയിലും ബ്ലാസ്‌റ്റേഴ്‌സ് എന്ന നിലയിലും ബ്ലാസ്‌റ്റേഴ്‌സിന്റ പ്രകടനം മികച്ചതാണെന്നും അതാണ് അവരെ കരുത്തരാക്കുന്നതെന്നും' ജംഷഡ്പൂര്‍ കോച്ച് ഖാലിദ് ജമീല്‍ പറഞ്ഞു.

 

 

 

sports updates sports news Latest News