/kalakaumudi/media/post_banners/b870eac07c778645e5ff8ee93172112574bf49e54c1f0e5def7b5b93d8b7577f.jpg)
ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാള്‍-ഒഡീഷ ഫൈനലില്‍. മുംബൈയ്‌ക്കെതിരെ വ്യാഴാഴ്ച നടന്ന സെമി ഫൈനലിലാണ് ഒഡീഷ എഫ്സി ഫൈനല്‍ മത്സരത്തിലേക്ക് മുന്നേറിയത്. ജനുവരി 28നാണ് ഫൈനല്‍.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഒഡീഷയുടെ വിജയം. ബ്രസീലിയന്‍ സ്ട്രൈക്കര്‍ ഡീഗോ മൗറീഷ്യോയാണ് ഒഡീഷയുടെ വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ 44-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെയാണ് ഒഡീഷ ഗോള്‍ നേടിയത്. പെനാല്‍റ്റിയെടുത്ത മൗറീഷ്യോ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചതോടെ ആദ്യ പകുതി ഒരു ഗോള്‍ ലീഡില്‍ ഒഡീഷ അവസാനിപ്പിച്ചു.
രണ്ടാം പകുതിയില്‍ മുംബൈ സിറ്റിയുടെ പരിശ്രമങ്ങള്‍ വിഫലമായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മുംബൈ സിറ്റിയുടെ രണ്ട് താരങ്ങള്‍ റെഡ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മൗറീഷ്യോയുടെ ഗോളില്‍ ഒഡീഷ വിജയമുറപ്പിച്ചു.
നിലവിലെ സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായ ഒഡീഷ കിരീടം നിലനിര്‍ത്തുന്നതിന് ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലില്‍ ജംഷഡ്പൂരിനെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ ഫൈനലിലെത്തിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.