'രണ്ടു മാസത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടി നിങ്ങള്‍ സ്വയം രക്ഷപെടുകയായിരുന്നു'; ഇഷാനെതിരെ രൂക്ഷവിമര്‍ശനവുമായി കമ്രാന്‍ അക്മല്‍

യുവ ക്രിക്കറ്റ് താരം ഇഷാന്‍ കിഷനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പാക്കിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍.

author-image
Athira
New Update
'രണ്ടു മാസത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടി നിങ്ങള്‍ സ്വയം രക്ഷപെടുകയായിരുന്നു'; ഇഷാനെതിരെ രൂക്ഷവിമര്‍ശനവുമായി കമ്രാന്‍ അക്മല്‍

യുവ ക്രിക്കറ്റ് താരം ഇഷാന്‍ കിഷനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പാക്കിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. ചെറുപ്രായത്തില്‍ എന്തു മാനസിക പ്രശ്‌നമാണ് ഇഷാന് ഉള്ളതെന്ന് കമ്രാന്‍ അക്മല്‍ യുട്യൂബ് വിഡിയോയിലൂടെ ചോദ്യം ചെയ്തു. ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കുന്നതിനിടെ മാനസിക സമ്മര്‍ദത്തിന്റെ പേരില്‍ ഇഷാന്‍ കിഷന്‍ അവധിയെടുത്തതാണ് കമ്രാന്‍ അക്മലിനെ ചൊടിപ്പിച്ചത്.

''മാനസിക സമ്മര്‍ദം പറഞ്ഞ് ഇഷാന്‍ കിഷനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഇവിടെ ചര്‍ച്ച നടക്കുന്നുണ്ട്. കരിയറിലെ ഈയൊരു ഘട്ടത്തില്‍ നിങ്ങള്‍ക്ക് എന്തു പ്രശ്‌നം ഉണ്ടാകാനാണ്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരെല്ലാമുണ്ട്. അവരൊന്നും ഇങ്ങനെയൊരു കാരണം പറഞ്ഞ് അവധിയെടുത്തതായി കേട്ടിട്ടില്ല.'' കമ്രാന്‍ അക്മല്‍ പറഞ്ഞു.

''രണ്ടു മാസത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടി നിങ്ങള്‍ സ്വയം രക്ഷപെടുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതു വലിയ കാര്യമാണ്. ഇങ്ങനെയൊരു കാരണം പറഞ്ഞ് ഒഴിവാകുന്നത് എനിക്കു മനസ്സിലാകാത്ത കാര്യമാണ്. ഇഷാന്‍ കിഷനെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ പുറത്തിരുത്തിയത് സിലക്ഷന്‍ കമ്മിറ്റി ചെയ്ത നല്ല കാര്യമാണെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം വിശ്രമിക്കട്ടെ, അതിനു ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ. ഇത് മറ്റു താരങ്ങള്‍ക്ക് ഒരു സന്ദേശമാകും. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ അവധി ചോദിക്കാന്‍ പാടില്ല.'' കമ്രാന്‍ അക്മല്‍ വ്യക്തമാക്കി.

മാനസിക സമ്മര്‍ദ്ദം മൂലം ടീമില്‍ കളിക്കുന്നതില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും രൂക്ഷവിമര്‍ശനം നേരിടുകയാണ് ഇഷാന്‍ കിഷന്‍. ഇഷാനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായിട്ടല്ലെന്നും ഇഷാന്‍ വിശ്രമത്തിലായതുകൊണ്ടാണ് സെലക്ഷന് ലഭ്യമാകാതിരുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

 

 

 

.

 

 

 

 

 

 

 

 

sports updates sports news Latest News