/kalakaumudi/media/post_banners/f2516db03e14c023bad3d28ae1fc25f005e981645833fa9f54d8b418b7f5c6c6.jpg)
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്ന്‍ വില്യംസണ് ശേഷിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും.ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വില്യംസണിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു.
എന്നാല്‍ ഔദ്യോഗികമായി ടൈറ്റന്‍സ് ഒന്നും പുറത്തുവിട്ടിട്ടില്ല.ന്യൂസിലൻഡ് ക്യാപ്ടൻ ഒരു ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പരിക്കേറ്റത്.പന്ത് സിക്‌സാവുന്നത് അദ്ദേഹം തടഞ്ഞെങ്കിലും കാല് കുത്തുന്നതില്‍ പിഴച്ചു.വേദനകൊണ്ട് പുളഞ്ഞ വില്യംസണ്‍ പിന്നീട് ബാറ്റ് ചെയ്യാനും എത്തിയിരുന്നില്ല.
അതേസമയം മത്സരം ഗുജറാത്ത് ജെയന്റ്‌സ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.സിഎസ്‌കെ മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ നാല് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് നേടുകയായിരുന്നു.36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ഗുജറാത്തിന്റെ ടോപ് സ്‌കോററായപ്പോള്‍ രാഹുല്‍ തെവാട്ടിയ ഫിനിഷറായി.