ഹൃദയാഘാതം; ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ കര്‍ണാടക ക്രിക്കറ്റ് താരം മരിച്ചു

കര്‍ണാടക ക്രിക്കറ്റ് താരം കെ.ഹൊയ്‌സാല (34) എയ്ജിസ് സൗത്ത് സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മരിച്ചു.

author-image
Athira
New Update
ഹൃദയാഘാതം; ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ കര്‍ണാടക ക്രിക്കറ്റ് താരം മരിച്ചു

ബെംഗളൂരു: കര്‍ണാടക ക്രിക്കറ്റ് താരം കെ.ഹൊയ്‌സാല (34) എയ്ജിസ് സൗത്ത് സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മരിച്ചു. ബെംഗളൂരുവിലെ ആര്‍എസ്‌ഐ മൈതാനത്തില്‍ ഹൃദയാഘാതം മൂലമാണ് താരം മരിച്ചത്. വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തമിഴ്‌നാടിനെതിരെ ജയിച്ച മത്സരത്തിന്റെ വിജയാഘോഷത്തിനെത്തിയ ഹൊയ്‌സാലയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നാലെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു.

സഹതാരങ്ങളും വൈദ്യസംഘവും പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും താരത്തിന് ബോധം വീണില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്‌സാല. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്. തമിഴ്‌നാടിനെതിരായ മത്സരത്തില്‍ ഹൊയ്‌സാല മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കര്‍ണാടകയ്ക്കായി 13 റണ്‍സും പിന്നീട് തമിഴ്‌നാടിന്റെ ഓപ്പണര്‍ പി.പര്‍വീണ്‍ കുമാറിന്റെ വിക്കറ്റും താരം സ്വന്തമാക്കി.

 

 

 

sports news Latest News news updates