സന്തോഷ് ട്രോഫി; വിജയവഴിയില്‍ തിരിച്ചെത്തി കേരളം

സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മടങ്ങിവരവ്.

author-image
Athira
New Update
സന്തോഷ് ട്രോഫി; വിജയവഴിയില്‍ തിരിച്ചെത്തി കേരളം

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മടങ്ങിവരവ്. രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഒരു മത്സരം വിജയിക്കുന്നത്. നിര്‍ണായക മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം ഉറപ്പിച്ചു. വിജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താനും കേരളത്തിന് സാധിച്ചു. മൂന്ന് മത്സരങ്ങളില്‍ തോല്‍വി നേരിട്ട അരുണാചല്‍ പ്രദേശ് മത്സരത്തില്‍ നിന്നും പുറത്തായി.

35-ാം മിനിറ്റില്‍ മുഹമ്മദ് ആഷിഖിലൂടെയാണ് കേരളം ലീഡ് നേടിയത്. മധ്യനിരയില്‍ നിന്ന് പന്തുമായി വലതുവിങ്ങിലൂടെ മുന്നേറിയ സഫ്നീദ് നല്‍കിയ ക്രോസ് ആഷിഖ് കൃത്യമായി ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ അര്‍ജുന്‍ വി കൂടി ഗോള്‍ നേടിയതോടെ കേരളം വിജയമുറപ്പിച്ചു. ഗ്രൂപ്പ് എയില്‍ അസമിനെ പിന്തള്ളി നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം.

sports news Latest News sports updates