ചരിത്ര വിജയം; ബഗാനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചരിത്രത്തില്‍ ആദ്യമായി മോഹന്‍ ബഗാനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ തിളങ്ങുന്ന വിജയം.

author-image
Web Desk
New Update
ചരിത്ര വിജയം; ബഗാനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്

കൊല്‍ക്കത്ത. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചരിത്രത്തില്‍ ആദ്യമായി മോഹന്‍ ബഗാനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ തിളങ്ങുന്ന വിജയം.

ഒന്‍പതാം മിനിറ്റില്‍ ഗ്രീക്ക് ഫോര്‍വേഡ് ദിമിത്രിയോസ് ഡയമെന്റകോസാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് നേടിയ മേധാവിത്തം രണ്ടാം പകുതിയില്‍ നഷ്ടമായി. എന്നാല്‍, ം ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.

എട്ടാം ജയത്തോടെ 12 മത്സരങ്ങളില്‍നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുകയറി. ഒന്‍പതു കളികളില്‍ നിന്ന് 23 പോയിന്റുമായി എഫ്‌സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. മോഹന്‍ ബഗാന്‍ 19 പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്താണ്.

Kerala Blasters isl football mohun bagan