മധുരപ്രതികാരം! മുംബൈയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

മുംബൈയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ഏഴാം വിജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

author-image
Web Desk
New Update
മധുരപ്രതികാരം! മുംബൈയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: മുംബൈയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ഏഴാം വിജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

ആദ്യ പകുതിയില്‍ ദിമിത്രിയോസ് ഡയമെന്റകോസ് (11ാം മിനിറ്റ്), ക്വാമെ പെപ്ര (45+5) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 2-1 ന് മുംബൈ സിറ്റി വിജയിച്ചിരുന്നു.

ജയത്തോടെ പോയിന്റു പട്ടികയില്‍ രണ്ടാമതുള്ള ബ്ലാസ്റ്റേഴ്‌സിന് 23 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്കും 23 പോയിന്റാണുള്ളത്.

പട്ടികയില്‍ 19 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റിയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്. 10 കളികളില്‍ അഞ്ച് വിജയവും നാല് സമനിലയും ഒരു തോല്‍വിയുമാണ് മുംബൈയ്ക്കുള്ളത്.

27 ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൊല്‍ക്കത്തയില്‍വച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

 

Kerala Blasters Mumbai City