'ശത്രു ടീമി'ന്റെ ക്യാപ്റ്റനെ 'സ്വന്തമാക്കി' ബംഗളൂരു എഫ്‌സി! ഇനി പൊടിപാറും!

കേരളാ ബ്ലാസ്റ്റേഴ്സ് മുന്‍ ക്യാപ്റ്റന്‍ ജെസല്‍ കാര്‍നെയ്റോ ബംഗളുരു എഫ്.സിയില്‍. ഇക്കാര്യം ബംഗളൂരു എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

author-image
Web Desk
New Update
'ശത്രു ടീമി'ന്റെ ക്യാപ്റ്റനെ 'സ്വന്തമാക്കി' ബംഗളൂരു എഫ്‌സി! ഇനി പൊടിപാറും!

 

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് മുന്‍ ക്യാപ്റ്റന്‍ ജെസല്‍ കാര്‍നെയ്റോ ബംഗളുരു എഫ്.സിയില്‍. ഇക്കാര്യം ബംഗളൂരു എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിരവൈരിയായ ബംഗളൂരു എഫ്‌സിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ ക്യാപ്റ്റന്‍ പോയത് ഏറെ കൗതുകകരമാണ്.

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍കപ്പ് സ്‌ക്വാഡില്‍ ജെസലിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പരിക്കു കാരണം കളിക്കാനായില്ല. പിന്നാലെയാണ് താരം ടീം വിട്ടതായി ക്ലബ് അറിയിച്ചത്.

ഇക്കഴിഞ്ഞ സീസണില്‍ ബംഗളുരുവിനെതിരേ വിവാദമായ പ്ലേ ഓഫ് മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിനായി അവസാനം താരം കളത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്സിന് ജെസലുമായി കരാര്‍ നീട്ടാന്‍ താല്‍പര്യമുണ്ടായിരുന്നു. ഒരു വര്‍ഷത്തെ മാത്രം കരാറായതിനാലാണ് താരം ടീം വിടാന്‍ തീരുമാനിച്ചതെന്നാണ് ക്ലബ് അധികൃതര്‍ പറഞ്ഞത്.

ഗോവ ലീഗില്‍ ഡെംപോ സ്പോര്‍ട്സ് ക്ലബിന്റെ താരമായിരുന്നു ജെസല്‍. 2019 ലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ആദ്യം ഒരു വര്‍ഷ കരാറാണ് നല്‍കിയിരുന്നത്. പിന്നീട് മൂന്നു വര്‍ഷത്തേക്ക് കരാര്‍ നീട്ടി.

Kerala Blasters bengaluru fc Jessel Carneiro