ഇവാന്‍ കലിയുഷ്‌നി ബ്ലാസ്റ്റേഴ്‌സ് വിട്ടതായി റിപ്പോര്‍ട്ട്; ആരാധകര്‍ ഞെട്ടലില്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുക്രൈന്‍ മധ്യനിര താരം ഇവാന്‍ കലിയുഷ്‌നി ക്ലബ് വിട്ടതായി റിപ്പോര്‍ട്ട്. സൂപ്പര്‍ കപ്പിലെ അവസാന മത്സരത്തില്‍ താരം കളിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

author-image
Priya
New Update
ഇവാന്‍ കലിയുഷ്‌നി ബ്ലാസ്റ്റേഴ്‌സ് വിട്ടതായി റിപ്പോര്‍ട്ട്; ആരാധകര്‍ ഞെട്ടലില്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുക്രൈന്‍ മധ്യനിര താരം ഇവാന്‍ കലിയുഷ്‌നി ക്ലബ് വിട്ടതായി റിപ്പോര്‍ട്ട്. സൂപ്പര്‍ കപ്പിലെ അവസാന മത്സരത്തില്‍ താരം കളിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെയാണ് നേരിടുക. ലൈനപ്പിലെ സുപ്രധാന താരങ്ങളിലൊന്നായ കലിയുഷ്‌നി ഇല്ലാത്തത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാവും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മോംഗില്‍ ക്ലബ് വിട്ടു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൂപ്പര്‍ കപ്പിനു ശേഷം താരം ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താരം ബാഴ്‌സലോണയിലെ കിംഗ്‌സ് ലീഗില്‍ കളിക്കുന്ന റയോ ഡി ബാഴ്‌സലോണയുമായി കരാറൊപ്പിട്ടതായി സൂചനയുണ്ട്. മോംഗിലിനൊപ്പം ഗ്രീക്ക് ഫോര്‍വേഡ് അപ്പോസ്തലോസ് ജിയാന്നുവും ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

Kerala Blasters ivan kalyuzhnyi