ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ച് മൈതാനം വിട്ടു, ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തില്‍ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ബെംഗളൂരുവിന് വിജയം.

author-image
Web Desk
New Update
ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ച് മൈതാനം വിട്ടു, ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തില്‍ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ബെംഗളൂരുവിന് വിജയം.

മത്സരത്തിന്റെ 96-ാം മിനിറ്റില്‍ ബെഗളൂരുവാണ് ലീഡെടുത്തത്. ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മൈതാനം വിട്ടു.

താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു

ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും താരങ്ങള്‍ കളത്തിലിറങ്ങാതിരുന്നു. ഒടുവില്‍ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.

Kerala Blasters isl football bengaluru fc