By Priya.29 01 2023
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും.ഇന്ന് വൈകുന്നേരം 7:30ന് കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയോടും എഫ്സി ഗോവയോടും തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ലീഗിന്റെ തുടക്കത്തിലേറ്റ തുടര്‍തോല്‍വികള്‍ക്ക് ബ്ലാസ്റ്റേഴ്സ് വിരാമമിട്ടത്.സീസണില്‍ ഇതുവരെ ഏഴ് ഗോളുകള്‍ നേടിയ ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍.
നോര്‍ത്ത് ഈസ്റ്റിനെതിരെ കഴിഞ്ഞ തവണ രണ്ട് ഗോളുകള്‍ നേടിയ സഹലിന്റെ തിരിച്ച് വരവും മഞ്ഞപ്പട ഉറ്റുനോക്കുന്നു.ലീഗില്‍ ഇതുവരെ ഒരു ജയം മാത്രം നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ നിന്ന് 25 പോയന്റുമായി പട്ടികയില്‍ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്.