കേരള പ്രീമിയര്‍ ലീഗ്; സെമിഫൈനല്‍ ലൈനപ്പ്

കേരള പ്രീമിയര്‍ ലീഗ് സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ കേരള യുണൈറ്റഡും സാറ്റ് തിരൂരും സെമിഫൈനലിലേക്ക് യോഗ്യത നേടി.

author-image
Athira.K.S
New Update
കേരള പ്രീമിയര്‍ ലീഗ്; സെമിഫൈനല്‍ ലൈനപ്പ്

കണ്ണൂര്‍: കേരള പ്രീമിയര്‍ ലീഗ് സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ കേരള യുണൈറ്റഡും സാറ്റ് തിരൂരും സെമിഫൈനലിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ അവസാന ദിവസം സാറ്റ് തിരൂര്‍ കെ.എസ്.ഇ ബിയെ തോല്‍പ്പിച്ചാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.

5-2 ഗോളുകള്‍ക്ക് ആണ് സാറ്റ് തിരൂരിന്റെ വിജയം. ഇതോടെ അവര്‍ സൂപ്പര്‍ സിക്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേരള യുണൈറ്റഡ് വയനാടിനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് പ്രവേശിച്ചത്. 33ാം മിനിറ്റില്‍ വയനാടിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് അമീന്റെ മികച്ച നല്ലൊരു ഫ്രീ കിക്കിലൂടെ കേരള യുണൈറ്റഡ് എഫ്.സിയുടെ മുന്നേറി.

കേരള പോലീസ്, കേരള യുണൈറ്റഡ്, മുത്തൂറ്റ് എഫ്എ,സാറ്റ് തിരൂര്‍ എന്നിവരാണ് സെമിയില്‍ ഇറങ്ങുക. 5 മത്സരങ്ങളില്‍ നിന്ന് 4 വിജയവും ഒരു സമനിലയും ഉള്‍പ്പെടെ 13 പോയിന്റുമായി കേരള പോലീസ് സൂപ്പര്‍ സിക്‌സില്‍ ഒന്നാമത് ഫിനിഷ് ചെയ്തത്. 6 പോയിന്റുമായി നാലാമത് എത്തിയ സാറ്റിനെ ആണ് സെമിയില്‍ നേരിടുക. കണ്ണൂരിലെ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍ നടക്കും. കളി തത്സമയം കൈരളി വി ചാനലിലും സ്‌കോര്‍ലൈന്റെ യൂട്യൂബ് ചാനലിലും കാണാം.

 

 

Latest News sports updates sport5s news