ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ കേരള സൂപ്പര്‍ ലീഗ്, ഒപ്പം ഇതിഹാസ താരങ്ങളും

കേരള സൂപ്പര്‍ ലീഗ് ആഗസ്റ്റില്‍ നടത്തുവാന്‍ തീരുമാനമായെന്ന് അധികൃതര്‍ അറിയിച്ചു.

author-image
Athira
New Update
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ കേരള സൂപ്പര്‍ ലീഗ്, ഒപ്പം ഇതിഹാസ താരങ്ങളും

തിരുവനന്തപുരം: കേരള സൂപ്പര്‍ ലീഗ് ആഗസ്റ്റില്‍ നടത്തുവാന്‍ തീരുമാനമായെന്ന് അധികൃതര്‍ അറിയിച്ചു. ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ഇബ്രാഹിമോവിച്, കകാ, കഫു, ഹള്‍ക്ക് എന്നിവരുള്‍പ്പെടെ വലിയ താരങ്ങള്‍ കെ എസ് എല്‍ കളിക്കാന്‍ എത്തും എന്നും കേരള സൂപ്പര്‍ ലീഗ് സി ഇ ഒ മാത്യു ജോസഫ് പറഞ്ഞു. അടുത്ത മാസം തന്നെ ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ ആകും കേരള സൂപ്പര്‍ ലീഗ് നടക്കുക.

6 വിദേശ താരങ്ങള്‍ ഒരോ ടീമിലും ഉണ്ടാകും. കേരള മുഖ്യമന്ത്രി പിണറായി മാസങ്ങള്‍ക്ക് മുമ്പ് കെ എസ് എല്ലിന്റെ ഔദ്യോഗിക ലോഞ്ച് നടത്തിയിരുന്നു എങ്കിലും അതിന് ശേഷം ലീഗിനെ കുറിച്ച് അധികം അപ്‌ഡേറ്റുകള്‍ വരാതിരുന്നത് ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കിയിരുന്നു. പുതിയ വാര്‍ത്ത കേരള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കും. കേരളത്തിലെ നാല് വേദികളിലായാകും കെ എസ് എല്‍ നടക്കുക.

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും ടീമുകള്‍ എന്നാണ് സൂചന. ഇബ്രാഹിമോവിച് അടക്കമുള്ള സൂപ്പര്‍ താരങ്ങളുമായി ചര്‍ച്ചകള്‍ നടത്തി എന്നും അവര്‍ കേരള സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ സമ്മതിച്ചിട്ടുണ്ട് എന്നും മാത്യു ജോസഫ് പറഞ്ഞു.

 

 

 

sports news Latest News sports updates