സംസ്ഥാന ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ്: ശിവജിത്ത് ജനാര്‍ദനനും സ്റ്റീവ് തോമസും ജേതാക്കള്‍

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംസ്ഥാന ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 2024ല്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ആയി തിളങ്ങി ശിവജിത്ത് ജനാര്‍ദനനും സ്റ്റീവ് തോമസും.

author-image
Athira
New Update
സംസ്ഥാന ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ്: ശിവജിത്ത് ജനാര്‍ദനനും സ്റ്റീവ് തോമസും ജേതാക്കള്‍

കൊച്ചി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംസ്ഥാന ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 2024ല്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ആയി തിളങ്ങി ശിവജിത്ത് ജനാര്‍ദനനും സ്റ്റീവ് തോമസും. സീനിയര്‍ വിഭാഗത്തിലും യൂത്ത് വിഭാഗത്തിലുമാണ് ഇവരുടെ കിരീട നേട്ടം.

പ്രോ പഞ്ച ലീഗ് താരങ്ങളാണ് ഇരുവരും. കിരാക് ഹൈദരാബാദ് ഫ്രാഞ്ചൈസിയിലാണ് സ്റ്റീവ് കളിക്കുന്നത്, ശിവജിത്ത് ലുധിയാന ലയണ്‍സ് ടീമിന്റെ താരമാണ്. പ്രോ പഞ്ച ലീഗ് താരങ്ങളാണ് ഇരുവരും. പാലാ സെന്റ് തോമസ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജോജി ഏലൂരിന്റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.

15 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. സീനിയര്‍ പുരുഷന്മാരില്‍ (വലംകൈ വിഭാഗം), 70 കിലോഗ്രാം ഭാര വിഭാഗത്തില്‍ ശിവജിത്ത് ജനാര്‍ദനന്‍ ചാമ്പ്യനായി. ദില്‍ഷാദ് എം.എ 110 കിലോഗ്രാം വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. സീനിയര്‍ വനിതകളില്‍ (വലംകൈ വിഭാഗം) 70 കിലോഗ്രാം വിഭാഗത്തില്‍ ജിന്‍സിമോള്‍ സെബാസ്റ്റ്യന്‍ ഒന്നാമതെത്തി. യൂത്ത് ബോയ്സിന്റെ (വലംകൈ വിഭാഗം) 80 കിലോഗ്രാം വിഭാഗത്തില്‍ സ്റ്റീവ് തോമസ് വിജയിച്ചപ്പോള്‍, 90+ കിലോഗ്രാം വിഭാഗത്തില്‍ ഇന്‍ഫാന്‍ പി.ബി രണ്ടാം സ്ഥാനം നേടി.

സീനിയര്‍ പുരുഷന്മാരുടെ വലംകൈ വിഭാഗത്തില്‍ 54 പോയിന്റുമായി എറണാകുളം ജില്ല ഒന്നാം സ്ഥാനത്തെത്തി. 32 പോയിന്റുമായി ഇടുക്കിയും 22 പോയിന്റുമായി വയനാടും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

 

 

 

sports news Latest News sports updates