/kalakaumudi/media/post_banners/2d01b8cf537695bf81021de7e3e4668ab2a5f0ba1f23fb237fb0db8c7aef8ace.jpg)
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി പഞ്ചാബ് കിംഗ്സ്.ടോസ് നേടിയ നായകൻ ശിഖര്‍ ധവാൻ ആദ്യം ബാറ്റിംഗാണ് തെരഞ്ഞെടുത്തത്.200ന് മുകളില്‍ സ്കോര്‍ സ്ഥിരം സ്കോര്‍ ചെയ്യുന്ന ബാറ്റിംഗ് നിരയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ആദ്യം ബാറ്റ് ചെയ്യുന്നതെന്ന് ധവാൻ പറഞ്ഞു.
പഞ്ചാബ് നിരയിൽ മാത്യു ഷോർട്ടിനു പകരം ഭാനുക രജപക്സ തിരികെയെത്തി.പോയിൻ്റ് പട്ടികയിൽ പഞ്ചാബ് ഏഴാമതും കൊൽക്കത്ത എട്ടാമതുമാണ്.ഇന്ന് വിജയിച്ചാൽ പഞ്ചാബ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും.
കൊല്‍ക്കത്ത ടീം: Rahmanullah Gurbaz(w), Venkatesh Iyer, Nitish Rana(c), Rinku Singh, Andre Russell, Sunil Narine, Shardul Thakur, Vaibhav Arora, Harshit Rana, Suyash Sharma, Varun Chakaravarthy
പഞ്ചാബ് ടീം: Prabhsimran Singh, Shikhar Dhawan(c), Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Sam Curran, Shahrukh Khan, Harpreet Brar, Rishi Dhawan, Rahul Chahar, Arshdeep Singh