സഞ്ജുവിനെക്കാള്‍ മികച്ച താരം രാഹുല്‍, വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണച്ച് സേവാഗ്

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെക്കാള്‍ മികച്ച താരമാണ് കെ.എല്‍. രാഹുലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്.

author-image
Web Desk
New Update
സഞ്ജുവിനെക്കാള്‍ മികച്ച താരം രാഹുല്‍, വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണച്ച് സേവാഗ്

 

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെക്കാള്‍ മികച്ച താരമാണ് കെ.എല്‍. രാഹുലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. രാഹുല്‍ ഫോമിലേക്കു തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി.

പ്രതീക്ഷകള്‍ക്കൊത്ത് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഉയരുന്നില്ല. അത് ശരിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോം വലിയൊരു സൂചനയാണെന്നും സേവാഗ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജസ്ഥാന്റെ മികച്ച പേസും അപകടകാരിയെന്നു തോന്നിക്കുന്നതുമായ ഫാസ്റ്റ് ബോളര്‍ ട്രെന്റ് ബോള്‍ട്ട് മാത്രമായിരുന്നു. അവര്‍ക്ക് മികച്ച സ്പിന്നര്‍മാര്‍ ഉണ്ടാകാം. എന്നാല്‍ രാഹുല്‍ ഒരുപാട് നേരം ബാറ്റ് ചെയ്യുകയാണെങ്കില്‍ അവരെ കൈകാര്യം ചെയ്യാനും സാധിക്കും.

ഇന്ത്യന്‍ ടീമിലെ സ്ഥാനത്തെക്കുറിച്ചു പറഞ്ഞാല്‍, സഞ്ജു സാംസണെക്കാള്‍ എത്രയോ മികച്ച താരമാണ് രാഹുല്‍- സേവാഗ് പറഞ്ഞു.

രാഹുല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും സെഞ്ചറികള്‍ നേടിയിട്ടുണ്ട്. രാഹുല്‍ ഏകദിന ക്രിക്കറ്റില്‍ ഓപ്പണറായും മധ്യനിര ബാറ്ററായും തിളങ്ങി. ട്വന്റി20 ക്രിക്കറ്റിലും സ്‌കോര്‍ കണ്ടെത്തിയിട്ടുണ്ടെന്നും സേവാഗ് വ്യക്തമാക്കി.

ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ രാഹുല്‍ വന്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് സേവാഗിന്റെ പിന്തുണ എന്നത് ശ്രദ്ധേയം.

 

KL Rahul IPL 2023 virender sehwag Sanju Samson cricket