/kalakaumudi/media/post_banners/6ddf3a1cd65f443736333dcf128054e66a511de4632c8748d7608d00126543dd.jpg)
മാഞ്ചസ്റ്റര്‍: സിറ്റി ക്ലബ്ബിന്റെ ട്രോഫി ടൂറിന്റെ ഭാഗമായി ഇംഗ്ലീഷ് ഫുട്‌ബോല്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി 3 ട്രോഫികളുമായി കൊച്ചിയിലേക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ ചാംപ്യന്‍സ് ലീഗ്, എഫ്എ കപ്പ് ട്രോഫികളുമായാണ് ടീം എത്തുന്നത്.
സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള ഇന്ത്യന്‍ പര്യടനത്തില്‍ കൊച്ചിയിലും മുംബൈയിലും ട്രോഫികള്‍ എത്തുമെന്ന് ക്ലബ് അറിയിച്ചു.ഇതുവഴി ട്രോഫികള്‍ അടുത്ത് നിന്ന് കാണുവാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവസരം ലഭിക്കും.
മാഞ്ചസ്റ്റര്‍ സിറ്റി ടീമിന്റെ ഇതിഹാസ താരങ്ങളും ട്രോഫികളെ അനുഗമിച്ച് ഇന്ത്യയിലെത്തും. മാഞ്ചസ്റ്ററില്‍ നിന്ന് തുടങ്ങി ഷാങ്ഹായ്, ഹോങ്കോങ്, ബെയ്ജിങ്, കൊച്ചി, മുംബൈ എന്നീ നഗരങ്ങളിലൂടെയാണ് ട്രോഫി ടൂര്‍ കടന്നു പോവുക.