രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിക്ക് ഇനി പുതിയ മേല്‍വിലാസം

വെസ്റ്റിന്‍ഡീസിനെതിരായ 2ാം ക്രിക്കറ്റ് ടെസ്റ്റ് കോലിയുടെ കരിയറിലെ 500ാം രാജ്യാന്തര മത്സരമായിരുന്നു.

author-image
Lekshmi
New Update
രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിക്ക് ഇനി പുതിയ മേല്‍വിലാസം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ 2ാം ക്രിക്കറ്റ് ടെസ്റ്റ് കോലിയുടെ കരിയറിലെ 500ാം രാജ്യാന്തര മത്സരമായിരുന്നു. സജീവ ക്രിക്കറ്റര്‍മാരില്‍ 500 മത്സരം കളിച്ച ഒരേയൊരു ഇന്ത്യന്‍ താരവും മുപ്പത്തിനാലുകാരനായ കോലിയാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാണ് കോലി.

2008 ഓഗസ്റ്റില്‍ ധാംബുള്ളയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലായിരുന്നു കോലിയുടെ അരങ്ങേറ്റം. മഹേന്ദ്ര സിങ് ധോണിക്കു കീഴില്‍ അരങ്ങേറിയ കോലി ഇതുവരെ 111 ടെസ്റ്റുകളും 274 ഏകദിനങ്ങളും 115 ട്വന്റി20കളും കളിച്ചു.

274 മത്സരങ്ങളിലായി കോലി നേടിയത് 12898 റണ്‍സ്. ഇതില്‍ 46 സെഞ്ചറികളുമുണ്ട്. രാജ്യാന്തര ട്വന്റി20യില്‍ 4000ല്‍ അധികം റണ്‍സ് നേടി. വെസ്റ്റിന്‍ഡീസിനെതിരെ ഇന്നലെ ആരംഭിച്ച ടെസ്റ്റ് ഒഴിവാക്കിയാല്‍, 110 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി 8555 റണ്‍സും കോലി നേടിയിട്ടുണ്ട്.

cricket Virat Kohli 500 match