ഗാംഗുലിയെ രൂക്ഷമായി നോക്കി കോലി; ഇരുവരും കലിപ്പിലാണോ?

ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് ശേഷം സൗരവ് ഗാംഗുലിയും വിരാട് കോലിയും പരസ്പരം ഹസ്തദാനം നല്‍കിയില്ല. ഇതിന്റെ വീഡിയോ പുറത്ത് വന്നു.

author-image
Web Desk
New Update
 ഗാംഗുലിയെ രൂക്ഷമായി നോക്കി കോലി; ഇരുവരും കലിപ്പിലാണോ?

ബംഗളൂരു: ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് ശേഷം സൗരവ് ഗാംഗുലിയും വിരാട് കോലിയും പരസ്പരം ഹസ്തദാനം നല്‍കിയില്ല. ഇതിന്റെ വീഡിയോ പുറത്ത് വന്നു.

കോലി മനപൂര്‍വ്വം ഗാംഗുലിക്ക് ഹസ്തദാനം നല്‍കിയില്ലെന്നാണ് ചിലര്‍ വാദിക്കുന്നത്. എന്നാല്‍, കോലി റിക്കി പോണ്ടിംഗുമായി സംസാരിക്കുമ്പോള്‍, വരി തെറ്റിച്ച് ഗാംഗുലി കോലിക്ക് ഹസ്തദാനം നല്‍കാതെ പോവുകയായിരുന്നുവെന്നൊരു വാദവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. മത്സരത്തിനിടെ ഒരു ക്യാച്ച് എടുത്ത ശേഷം ഗാംഗുലി ഇരിക്കുന്ന ഭാഗത്തേക്ക് വളരെ രൂക്ഷമായി കോലി നോക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ഗാംഗുലിയും കോലിയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന ചോദ്യം ഉയരുന്നുണ്ട്. കോലി ടീം ഇന്ത്യയുടെ നായകനും ഗാംഗുലി ബിസിസിഐ പ്രസിഡന്റുമായിരുന്ന സമയത്ത് ക്യാപ്റ്റന്‍സി വിവാദം ശക്തമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദമായിരുന്നു അത്.

 

kohli viral video ganguly