സീസണ്‍ അവസാനത്തില്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക്

ഫ്രാന്‍സ് ക്യാപ്റ്റനും പിഎസ്ജിയുടെ സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍.

author-image
Athira
New Update
സീസണ്‍ അവസാനത്തില്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക്

മഡ്രിഡ്: ഫ്രാന്‍സ് ക്യാപ്റ്റനും പിഎസ്ജിയുടെ സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. സീസണൊടുവില്‍ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ താരം റയലിനൊപ്പം ചേരുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

എംബപ്പെയ്ക്ക് പുതിയ കരാര്‍ നല്‍കാന്‍ പി എസ് ജി പല വിധത്തിലും ശ്രമിച്ചിരുന്നു എങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പി എസ് ജി ആ ശ്രമങ്ങള്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. എംബപ്പെ ക്ലബ് വിട്ടാല്‍ പകരം എ സി മിലാന്റെ റാഫേല്‍ ലിയാവോയെ ടീമിലേക്ക് എത്തിക്കാന്‍ പി എസ് ജി ശ്രമിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എംബപ്പെയെ സ്വന്തമാക്കാന്‍ അവസാന രണ്ട് സീസണുകളായി റയല്‍ മാഡ്രിഡ് രംഗത്ത് ഉണ്ട്. ഇപ്പോള്‍ തന്നെ ശക്തരായി മുന്നോട്ടു പോകുന്ന റയല്‍ മാഡ്രിഡില്‍ എംബപ്പെ കൂടെ എത്തിയാല്‍ അവരെ തടയുക ഏത് എതിരാളികള്‍ക്കും പ്രയാസമാകും.

sports news Latest News sports updates