'മെസിക്ക് ഫ്രാന്‍സില്‍ അര്‍ഹമായ ബഹുമാനം ലഭിച്ചില്ല; താരം പിഎസ്ജി വിട്ടപ്പോള്‍ കുറേപേര്‍ക്ക് ആശ്വാസമായി'

രണ്ട് വര്‍ഷത്തെ പിഎസ്ജി ജീവിതം വിട്ട് മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് പോയതിനു പിന്നാലെയാണ് എംബാപ്പെയുടെ പ്രതികരണം.

author-image
Greeshma Rakesh
New Update
'മെസിക്ക് ഫ്രാന്‍സില്‍ അര്‍ഹമായ ബഹുമാനം ലഭിച്ചില്ല; താരം പിഎസ്ജി വിട്ടപ്പോള്‍ കുറേപേര്‍ക്ക് ആശ്വാസമായി'

പാരിസ്: പിഎസ്ജി വിട്ട് മിയാമിയിലേയ്ക്ക് പോയ അര്‍ജന്റീനന്‍ ഇതിഹാസം ലിയോണല്‍ മെസിയെ കുറിച്ച് മനസ് തുറന്ന് മുന്‍ സഹകാരം കിലിയന്‍ എംബാപ്പെ. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് മെസി. അതിനാല്‍ മെസിയെ പോലൊരു താരം ക്ലബ് വിടുന്നത് ഒരിക്കലും സന്തോഷമുള്ള വാര്‍ത്തയല്ല.

മെസി പിഎസ്ജി വിട്ടപ്പോള്‍ കുറേപേര്‍ക്ക് ആശ്വാസമായത് എന്തുകൊണ്ട് എന്ന് എനിക്ക് മനസിലാവുന്നില്ല. മാത്രമല്ല അര്‍ഹമായ ബഹുമാനം മെസിക്ക് ഫ്രാന്‍സില്‍ ലഭിച്ചില്ല എന്നുമാണ് എംബാപ്പെ പറയുന്നത്. രണ്ട് വര്‍ഷത്തെ പിഎസ്ജി ജീവിതം വിട്ട് മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് പോയതിനു പിന്നാലെയാണ് എംബാപ്പെയുടെ പ്രതികരണം.

 

അതേസമയം അടുത്ത സീസണില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് കിലിയന്‍ എംബാപ്പെ ട്വീറ്റ് ചെയ്തു. കരീം ബെന്‍സേമ ക്ലബ് വിട്ട ഒഴിവില്‍ എംബാപ്പെ റയലിലെത്തുമെന്നും ക്ലബ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരേസുമായി ചര്‍ച്ച നടത്തിയെന്നും ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇത് നിഷേധിച്ച് എംബപ്പെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'വാര്‍ത്ത അസത്യമാണ്. പിഎസ്ജിയില്‍ ഒരു സീസണ്‍ കൂടിതുടരുമെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ക്ലബില്‍ താന്‍ സന്തോഷവാനാണ്'- ഇതായിരുന്നു വാര്‍ത്തയ്ക്ക് ട്വിറ്ററിലൂടെയുള്ള എംബപ്പെയുടെ മറുപടി. ഇതോടെ താരത്തിന്റെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബ് കൂടിയാണ് ലിയോണല്‍ മെസി ചേക്കേറിയിരിക്കുന്ന ഇന്റര്‍ മിയാമി. ലിയോണല്‍ മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്ബോളിന്റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതരെല്ലാം. ലീഗില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മയാമി.

മെസിയുടെ വരവ് കാണികളുടെ എണ്ണത്തിലും ടിക്കറ്റ് നിരക്കിലും വലിയ മാറ്റമുണ്ടാക്കുമെന്നതില്‍ സംശയം വേണ്ട. മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റിന്റെ റീസെയ്ല്‍ വന്‍ തുകയ്ക്ക് തുടരുകയാണ്. മെസിയെ സ്വന്തമാക്കാന്‍ മുന്‍ ക്ലബ് ബാഴ്സലോണയ്ക്ക് പുറമെ ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും ന്യൂകാസില്‍ യുണൈറ്റഡും സൗദി ക്ലബ് അല്‍ ഹിലാലും രംഗത്തുണ്ടായിരുന്നു. മെസിക്ക് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് അല്‍ ഹിലാല്‍ മുന്നോട്ടുവച്ചിരുന്നത്.

france lionel messi psg football kylian mbappe