അതിഗംഭീരം, ലളിതിന്റെ കിടിലന്‍ ക്യാച്ച്, അമ്പയര്‍ പോലും അന്തംവിട്ടു!

20 പന്തില്‍ 21 റണ്‍സെടുത്ത് രഹാനെയെയാണ് ഒരു റിട്ടേണ്‍ ക്യാച്ചില്‍ ലളിത് യാദവ് പുറത്താക്കിയത്.

author-image
Web Desk
New Update
അതിഗംഭീരം, ലളിതിന്റെ കിടിലന്‍ ക്യാച്ച്, അമ്പയര്‍ പോലും അന്തംവിട്ടു!

ചെന്നൈ: രഹാനെയുടെ നിലപറ്റംയുള്ള ബുള്ളറ്റ് ഷോട്ട് ലളിത് വലത് വശത്തേക്ക്. നിമിഷാര്‍ധത്തില്‍ വലത് വശത്തേക്ക് ഡൈവ് ചെയ്ത ലളിത് അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കി. അംപയര്‍ ക്രിസ് ഗഫാനി പോലും അന്തംവിട്ടുപോയ സന്ദര്‍ഭം!

വെറുമൊരു റിട്ടേണ്‍ ക്യാച്ചല്ല, വളരെ മനോഹരം! 12-ാം ഓവറിന്റെ ആദ്യ പന്തിലാണ് രഹാനെ മടങ്ങുന്നത്. 20 പന്തില്‍ 21 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലളിതിനെ ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിക്കുകയായിരുന്നു രഹാനെ. അതിനിടയിലാണ്, കിടിലന്‍ ക്യാച്ചിലൂടെ പുറത്തായത്.

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മോശമല്ലാത്ത തുടക്കമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന് ലഭിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ആദ്യ വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഡെവോണ്‍ കോണ്‍വെ (10) മടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയത് അജിന്‍ക്യ രഹാനെ. നേരിട്ട ആദ്യ ഓവറില്‍ തന്നെ അക്സര്‍ പട്ടേലിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടാന്‍ രഹാനെയ്ക്കായിരുന്നു. പിന്നീട് ആ താളത്തില്‍ കളിക്കാന്‍ രഹാനെയ്ക്ക് സാധിച്ചില്ല. 20 പന്തില്‍ 21 റണ്‍സെടുത്ത് രഹാനെയെയാണ് ഒരു റിട്ടേണ്‍ ക്യാച്ചില്‍ ലളിത് യാദവ് പുറത്താക്കിയത്.

cricket IPL 2023