/kalakaumudi/media/post_banners/d2675ff163c0e46267729d56afde6e3abf2b867d0a981121f34f7f973072581b.jpg)
ഡല്ലാസ്: ലീഗ്സ് കപ്പില്‍ എഫ്സി ഡല്ലാസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഇന്റര്‍ മയാമി.3-1നും പിന്നീട് 4-2നും പിന്നില്‍ നിന്ന് ശേഷമായിരുന്നു മയാമിയുടെ ഗംഭീര തിരിച്ചുവരവ്.
ലയണല്‍ മെസി 85-ാം മിനിറ്റില്‍ നേടിയ ഫ്രീകിക്ക് ഗോളിലൂടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.മെസിയും സെര്‍ജിയോ ബുസ്‌ക്വെറ്റ്സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു.
ഡല്ലാസിന്റെ ഒരു താരത്തിന് പിഴച്ചു. ഇതോടെ മയാമി ലീഗ്സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.ഫ്രീകിക്ക് ഗോള്‍ കൂടാതെ ആറാം മിനിറ്റില്‍ മെസി ലീഡ് നേടികൊടുത്തു.
മെസിക്ക് പുറമെ ബെഞ്ചമിന്‍ ക്രമാഷിയാണ് മറ്റൊരു ഗോള്‍ നേടിയത്. മറ്റൊന്ന് മാര്‍കോ ഫര്‍ഫാന്റെ സെല്‍ഫ് ഗോളായിരുന്നു.ഡല്ലാസിനായി ഫാകുണ്ടോ ക്വിഗ്‌നോന്‍, ബെര്‍ണാര്‍ഡ് കമുംഗോ, അലന്‍ വെലാസ്‌കോ എന്നിവര്‍ ഗോളുകള്‍ നേടി.
ആറാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ അസിസറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. പിന്നീട് മൂന്ന് ഗോള്‍ ഡല്ലാസ് തിരിച്ചടിച്ചു. എന്നാല്‍ 65-ാം മിനിറ്റില്‍ ക്രമാഷി ഒരു ഗോള്‍ തിരിച്ചടിച്ചു. സ്‌കോര്‍ 3-2.
എന്നാല്‍ റോബര്‍ട്ട് ടെയ്ലറുടെ സെല്‍ഫ് ഗോള്‍ വീണ്ടും ഡല്ലാസിനെ മുന്നിലെത്തിച്ചു. എന്നാല്‍ 80-ാം മിനിറ്റില്‍ മാര്‍കോ ഫര്‍ഫാന്റെ സെല്‍ഫ് ഗോള്‍ മയാമിക്കും തുണയായി.
സ്‌കോര്‍ 4-3. പിന്നാലെ 85-ാം മിനിറ്റില്‍ സമനില നേടിയ മെസിയുടെ ഫ്രീകിക്ക് ഗോള്‍.ഈ മാസം 11നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. എതിരാളികളെ തീരുമാനമായിട്ടില്ല.