/kalakaumudi/media/post_banners/8bec88c911de5ee3600b4f2207383598c3ab08c81add45d99051318a6fca043a.jpg)
മയാമി: ലീഗ്‌സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളില്‍ ഇന്റര്‍ മയാമിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇന്റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ തകര്‍ത്തത്.
മെസിയുടെ ഗോളില്‍ മിയാമി മുന്നിലെത്തിയിരുന്നു. പതിനേഴാം മിനിറ്റില്‍ സെസാര്‍ അറൗജോയുടെ ഗോളിലൂടെ ഒര്‍ലാന്‍ഡോ സമനിലയില്‍ പിടിച്ചു.
മഴ കാരണം മത്സരം വൈകിയാണ് ആരംഭിച്ചത്.
ഏഴാം മിനിറ്റിലാണ് മയാമിക്കായി മെസി ആദ്യ ഗോള്‍ നേടിയത്. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു.
72-ാം മിനിറ്റില്‍ വലങ്കാലന്‍ ഷോട്ടിലൂടെ മെസി തന്റെ രണ്ടാം ഗോളും നേടി. മയാമി ജഴ്‌സിയില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ മെസി ഇതുവരെ അഞ്ച് ഗോളുകള്‍ നേടി.
കഴിഞ്ഞ രണ്ട് മത്സരത്തിലും മയാമിക്കായി രണ്ട് ഗോള്‍ വീതം മെസി നേടിയിരുന്നു.ലീഗ്‌സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഞായറാഴ്ച ഡാളസ് എഫ് സിയുമായാണ് മയാമിയുടെ അടുത്ത മത്സരം.
സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില്‍ നിന്നാണ് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയത്.