ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ചെക്ക് കൗമാര താരം 'ലിന്‍ഡ നൊസ്‌കോവ'

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ഏഴാം ദിനത്തില്‍ മൂന്നാംറൗണ്ട് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരവും 4 തവണ ഗ്രാന്‍സ്ലാം ജേതാവുമായ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ തോല്‍പ്പിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ കൗമാര താരം ലിന്‍ഡ നൊസ്‌കോവ.

author-image
Athira
New Update
ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ചെക്ക് കൗമാര താരം 'ലിന്‍ഡ നൊസ്‌കോവ'

മെല്‍ബണ്‍; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ഏഴാം ദിനത്തില്‍ മൂന്നാംറൗണ്ട് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരവും 4 തവണ ഗ്രാന്‍സ്ലാം ജേതാവുമായ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ തോല്‍പ്പിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ കൗമാര താരം ലിന്‍ഡ നൊസ്‌കോവ. സാകോര്‍; (3-6, 6-3, 6-4) ലോക റാങ്കിങ്ങില്‍ 50ാം സ്ഥാനത്തുള്ള നൊസ്‌കോവ ഇത്തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അരങ്ങേറിയത്.

പുരുഷ സിംഗിള്‍സില്‍ ബള്‍ഗേറിയയുടെ 13ാം സീഡ് ഗ്രിഗര്‍ ദിമിത്രോവിനെ സീഡ് ചെയ്യപ്പെടാത്ത പോര്‍ച്ചുഗല്‍ താരം ന്യൂനോ ബോര്‍ഹസ് തോല്‍പിച്ചതാണ് ഏഴാംദിനത്തിലെ മറ്റൊരു അട്ടിമറി. ഇഗയുടെയും ദിമിത്രോവിന്റെയും വീഴ്ചയൊഴിച്ചാല്‍ മറ്റു മുന്‍നിര താരങ്ങള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുന്നേറ്റം തുടര്‍ന്നു. വനിതാ സിംഗിള്‍സില്‍ രണ്ടാംസീഡ് അരീന സബലേങ്ക, മുന്‍ ചാംപ്യന്‍ വിക്ടോറിയ അസരങ്ക, റഷ്യയുടെ കൗമാര താരം മിറ ആന്‍ഡ്രീവ എന്നിവരും പ്രീക്വാര്‍ട്ടറിലെത്തി.

 

 

 

sports updates sports news Latest News