'പി.എസ്.ജിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.. ആരാധകരുടെ മോശം പെരുമാറ്റം വിഷമമുണ്ടാക്കി'

ഒരു വിഭാഗം ആരാധകരുടെ മോശം പെരുമാറ്റമാണ് ക്ലബ് വിടാന്‍ കാരണമായതെന്ന് ലയണല്‍ മെസി.പി.എസ്.ജിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മെസി പറഞ്ഞു.

author-image
Priya
New Update
'പി.എസ്.ജിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.. ആരാധകരുടെ മോശം പെരുമാറ്റം വിഷമമുണ്ടാക്കി'

പാരീസ്: ഒരു വിഭാഗം ആരാധകരുടെ മോശം പെരുമാറ്റമാണ് ക്ലബ് വിടാന്‍ കാരണമായതെന്ന് ലയണല്‍ മെസി.പി.എസ്.ജിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മെസി പറഞ്ഞു.

അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയില്‍ ചേരാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പി എസ് ജിയിലെ ദുരനുഭവങ്ങള്‍ മെസി വെളിപ്പെടുത്തിയത്. തുടക്കം മുതല്‍ തന്നെ പി.എസ്.ജിയുമായി പൊരുത്തപ്പെടാന്‍ പ്രായസപ്പെട്ടു.

പ്രീ സീസണ്‍ ഉണ്ടായിരുന്നില്ല. പുതിയ കളിരീതി, പുതിയ ടീം അംഗങ്ങള്‍, പുതിയ നഗരം തനിക്കും കുടുംബത്തിനും ഒന്നും എളുപ്പമായിരുന്നില്ല. ഡ്രസ്സിംഗ് റൂമില്‍ അടുത്തറിയുന്നവര്‍ ഉണ്ടായിരുന്നിട്ടും പ്രതീക്ഷിച്ചതിനേക്കാള്‍ പ്രയാസം തോന്നി.

തുടക്കത്തില്‍ നല്ല പ്രോത്സാഹനം ലഭിച്ചെങ്കിലും പിന്നീട് എല്ലാം മാറി.ആരാധകരുടെ മോശം പെരുമാറ്റം വിഷമമുണ്ടാക്കി. തന്നെ ബഹുമാനിച്ചവരെ മാത്രമേ ഓര്‍ക്കുകയുള്ളൂ എന്നും മെസി പറഞ്ഞു.

2021ലാണ് ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആണ് മെസി പി.എസ്.ജിയിലെത്തുന്നത്. ബാഴ്‌സലോണയുടെയും പ്രീമിയര്‍ ലീഗ് ക്ലബ് ക്ലബുകളുടേയും സൗദി ക്ലബ് അല്‍ ഹിലാലിന്റെയും ഓഫറുകള്‍ നിരസിച്ചാണ് മെസി ഇന്റര്‍ മയാമിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.

രണ്ടുവര്‍ഷത്തേക്കാണ് ഇന്റര്‍ മയാമിയുമായി മെസിക്ക് കരാര്‍. 1230 കോടി രൂപയാണ് ഇന്റര്‍ മയാമിയില്‍ മെസിയുടെ വാര്‍ഷിക പ്രതിഫലം. ജൂലൈ 21ന് ക്രൂസ് അസുലിനെതിരെയായിരിക്കും ഇന്റര്‍ മയാമിയില്‍ മെസിയുടെ അരങ്ങേറ്റം.

lionel messi psg