'പി.എസ്.ജി വിട്ട് മറ്റൊരു ക്ലബിലേക്ക് മാറണം'; എംബാപ്പെയ്ക്ക് മെസ്സിയുടെ ഉപദേശം

കിലിയന്‍ എംബാപ്പേയോട് പി.എസ്.ജി വിട്ട് മറ്റൊരു ക്ലബിലേക്ക് മാറാന്‍ ആവശ്യപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസി. പി.എസ്.ജി വിടുന്നതിന് മുന്‍പാണ് മെസി എംബാപ്പെയോട് ഇക്കാര്യം പറഞ്ഞത്.

author-image
Priya
New Update
'പി.എസ്.ജി വിട്ട് മറ്റൊരു ക്ലബിലേക്ക് മാറണം'; എംബാപ്പെയ്ക്ക് മെസ്സിയുടെ ഉപദേശം

പാരീസ്: കിലിയന്‍ എംബാപ്പേയോട് പി.എസ്.ജി വിട്ട് മറ്റൊരു ക്ലബിലേക്ക് മാറാന്‍ ആവശ്യപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസി. പി.എസ്.ജി വിടുന്നതിന് മുന്‍പാണ് മെസി എംബാപ്പെയോട് ഇക്കാര്യം പറഞ്ഞത്.

പി.എസ്.ജിയിലെ കരാര്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണ, പ്രീമിയര്‍ ലീഗ് ക്ലബുകള്‍, സൗദി ക്ലബ് അല്‍ ഹിലാല്‍ എന്നിവരുടെ വമ്പന്‍ ഓഫറുകള്‍ നിരസിച്ചാണ് മെസി അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേരാന്‍ തീരുമാനിക്കുന്നത്.

കരിയറിന്റെ അവസാനകാലം സമ്മര്‍ദമില്ലാതെ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മെസി പറഞ്ഞു. പിഎസ്ജിയുടെയും എംബാപ്പേയുടേയും ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ്.

ഈ ലക്ഷ്യത്തിലെത്താന്‍ എംബാപ്പേ മറ്റൊരു ക്ലബിലേക്ക് മാറണമെന്നാണ് മെസിയുടെ ഉപദേശം.വിജയിക്കാന്‍ കഴിയുന്നൊരു ടീം എംബാപ്പേ അര്‍ഹിക്കുന്നുണ്ട്.

ബാഴ്‌സലോണയിലേക്ക് പോകുന്നതാണ് എംബാപ്പേയ്ക്ക് നല്ലത്. ഇതല്ല റയല്‍ മാഡ്രിഡില്‍ ചേരാനാണ് ആഗ്രഹമെങ്കില്‍ അങ്ങനെ ചെയ്യുക. കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ടീം പരിഗണിക്കണമെന്നും മെസി എംബാപ്പേയോട് പറഞ്ഞു.

2024 വരെയാണ് പിഎസ്ജിയുമായി എംബാപ്പേയ്ക്ക് കരാറുള്ളത്. ഈ കരാര്‍ പുതുക്കില്ലെന്നും അടുത്ത സീസണോടെ ടീം വിടുമെന്നും എംബാപ്പേ പിഎസ്ജി മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

lionel messi psg kylian mbappe